അബുദാബിയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

അബുദാബി : അബു ഗംഗാഫത്ത് അതിർത്തിയിൽ നടത്തിയ തിരച്ചിലിൽ അബുദാബി കസ്റ്റംസ് വൻതോതിലുള്ള ഹെറോയിൻ, ക്യാപ്റ്റൻ ഗുളികകളുടെ ശേഖരം പിടിച്ചെടുത്തു. അബുദാബി പോലീസിലെ ആന്റി നാർക്കോട്ടിക്‌സ് ഡിപ്പാർട്ട് മെന്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിലായിരുന്നു ഇവ പിടികൂടിയത്.
ഒരു ഏഷ്യൻ ഡ്രൈവർ ഓടിച്ചിരുന്നട്രക്കിന്റെ ക്യാബിനുള്ളിൽ 3.36 കി.ഗ്രാംഹെറോയിനാണ് ആദ്യം കണ്ടെത്തിയത്. മറ്റൊരാൾ തന്റെ കൈകാലുകളിൽട്യൂബ് ടേപ്പുപയോഗിച്ച് പൊതിഞ്ഞ അവസ്ഥയിലാണ് പിടിക്കപ്പെട്ടത്.