ഷാർജയിൽ വൻ തീപിടിത്തം: 12 ഗോഡൗണുകൾ കത്തി നശിച്ചു

ഷാർജ : ഷാർജ വ്യവസായ മേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ 12 ഗോഡൗണുകൾ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യവസായമേഖല 13−ൽ തീപ്പിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാനുള്ള സാധനങ്ങളും മര സാമഗ്രികളും സൂക്ഷിച്ച ഗോഡൗണുകളാണ് കത്തിനശിച്ചത്. ഷാർജ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്.
സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരുന്നത് ഷാർജ പോലീസിന്റെയും സിവിൽ ഡിഫൻസ് അധികൃതരുടെയും സമയോചിതമായ ഇടപെടൽ മൂലമാണെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സാമി ഖാമിസ് അൽ നഖ്ബി അറിയിച്ചു.