സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഒരു മാസത്തിനിടെ പിടിച്ചെടുത്തത് 26 ടൺ ഭക്ഷ്യ വസ്തുക്കൾ

ജിദ്ദ : വിശുദ്ധ റമദാൻ മാസത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അതിന്റെ പതിവായുള്ള പരിശോധനകൾ പ്രാദേശികവിപണിയിൽ ശക്തമാക്കിയിരുന്നു. ഫാക്ടറികൾ, വെയർഹൗസുകൾ എന്നിവിടങ്ങളിൽ ശേഖരിച്ചിരിക്കുന്നതും നിർമ്മിക്കുന്നതുമായ ഭക്ഷ്യ വിഭവങ്ങൾ ഇവർ പരിശോധന നടത്തി. റിയാദ്, ജിദ്ദ, ദമാം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾക്കായുള്ള പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനയിൽ നിരവധി ഫാക്ടറികളിൽ നിന്നും കാലവധി കഴിഞ്ഞ ഭക്ഷ്യവിഭവങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ ഏകദേശം 26 ടണ്ണോളം വരും. ഇതിൽ 10000 ലിറ്റർ വെള്ളവും ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം ഫാക്ടറികളിൽ മറ്റും ജോലി ചെയ്തവരെ അതോറിറ്റി പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. വെയർഹൗസിൽ സ്റ്റോർ ചെയ്ത 22 ടൺ അരിയാണ് പിടികൂടിയത്. അരി പുതിയ പാക്കുകളിൽ വ്യാജ ലേബലിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് തടഞ്ഞത്. അരിയുടെ പേരും അതിനോടൊപ്പം ഡേറ്റ് ഓഫ് ഹാർവസ്റ്റിംഗ് മാറ്റിയാണ് ലേബലിൽ പതിച്ചിരുന്നത്.