പാക് ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു


യുവ പാകിസ്ഥാൻ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്‌വി(17) ആണ് മരിച്ചത്. ITF ജൂനിയർ ടൂർണമെൻ്റിന് മുന്നോടിയായുള്ള പരിശീലന സെഷൻ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സൈനബയെ ഉടൻ ഇസ്‌ലാമാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകി. വളരെ സങ്കടകരമായ വാർത്തയാണ്. ഒരുപാട് കഴിവുകൾ ഉള്ള പ്രതിഭയായിരുന്നു സൈനബ്. താരത്തോടുള്ള ആദരസൂചകമായി ഐടിഎഫ് ഇവൻ്റിലെ മത്സരങ്ങൾ മാറ്റിവച്ചു’- മുതിർന്ന പാകിസ്ഥാൻ ടെന്നീസ് ഫെഡറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

article-image

dfsdsfdfsdfdfdfsdfsd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed