ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്


ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം നഷ്ടമാവുക. ശ്രീലങ്കയ്‌ക്കെതിരയുള്ള മത്സരത്തിലായിരുന്നു പരുക്കേറ്റത്. എക്‌സറേയില്‍ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി.

11ന് ഓസ്‌ട്രേലിയക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. ‘ ഷാക്കിബിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് ഏറു കൊണ്ട് പരിക്കേറ്റു. ടേപ്പിന്റെയും വേദന സംഹാരിയുടെയും സഹായത്തിലാണ് അദ്ദേഹം ബാറ്റിംഗ് തുടര്‍ന്നത്. എക്‌സറേയില്‍ അദ്ദേഹത്തിന്റെ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. നാല് ആഴ്ചയോളം വിശ്രമം വേണ്ടിവരും. അദ്ദേഹം ഇന്ന് ബംഗ്ലാദേശിലേക്ക് മടങ്ങും- ടീം ഫിസിയോ ബൈജെദുല്‍ ഇസ്ലാം അറിയിച്ചു.

ഷാക്കിബിന് പകരക്കാരനായി, ഓസീസിനെതിരായ മത്സരത്തിൽ നസും അഹമ്മദിനെയോ മഹിദി ഹസനെയോ ഇറക്കാനാണ് സാധ്യത. ഷാക്കിബിന്റെ അഭാവത്തിൽ, ഇന്ത്യയ്‌ക്കെതിരെയും ക്യാപ്റ്റന്റെ ചുമതല വഹിച്ച നജ്മുൾ ഹൊസൈൻ ഷാന്റോ ആവും ബംഗ്ലാദേശിനെ നയിക്കുക.

article-image

sdf dfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed