സംവാദം, നീതി, സഹാനുഭൂതി എന്നിവയാണ് സമാധാനനിർമിതിക്കുള്ള മാർഗങ്ങളെന്ന് ഫ്രാൻസിസ് മാർപാപ്പ


ഭീകരതയും ആയുധങ്ങളുമല്ല സംവാദം, നീതി, സഹാനുഭൂതി എന്നിവയാണ് സമാധാനനിർമിതിക്കുള്ള മാർഗങ്ങളെന്ന് ഫ്രാൻസിസ് മാർപാപ്പ. യഹൂദ റബ്ബിമാരുടെ യൂറോപ്യൻ കോൺഗ്രസ് പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യാ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ലോകത്ത് യഹൂദവിരുദ്ധ പ്രകടനങ്ങൾ വർധിക്കുന്നതിൽ മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം സംഭവങ്ങളെ അപലപിക്കുന്നതായി വ്യക്തമാക്കി. യഹൂദരും ക്രൈസ്തവരും തമ്മിൽ സംവദിക്കേണ്ടതിന്‍റെ ആവശ്യകത മാർപാപ്പ എടുത്തു പറഞ്ഞു. 

ക്രൈസ്തവർ യഹൂദ വേരുകൾ പങ്കിടുന്നവരാണ്. ക്രൈസ്തവർക്കു തങ്ങളെതന്നെ മനസിലാക്കാൻ യഹൂദമതം ആവശ്യമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ റോമിലെ സിനഗോഗ് സന്ദർശിക്കവേ യഹൂദരെ “നമ്മുടെ ജേഷ്ഠസഹോദരർ” എന്നുവിളിച്ചത് ഫ്രാൻസിസ് മാർപാപ്പ ഓർത്തെടുത്തു. യഹൂദ−ക്രിസ്ത്യൻ സംവാദം മതപരമല്ലെന്നും കുടുംബവിഷയമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

article-image

trdstsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed