ഇന്ന് ഖത്തർ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങൾ

ഖത്തർ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്റിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്‌പെയിന്‍ മൊറോക്കോ മത്സരം. ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായാണ് മോറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തില്‍ ജപ്പാനോട് തോല്‍വി വഴങ്ങി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയിനിന്റെ വരവ്.
ഇന്ത്യൻ സമയം രാത്രി 12.30നാണ് പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടം. ഗ്രൂപ്പ് എച്ചിലെ ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ നായക സ്ഥാനം നഷ്ടമായേക്കും. തെക്കന്‍ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥനായിരുന്നു. ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
aa