കയറ്റുമതി രംഗത്ത് ഒന്നാമതെത്താൻ ആപ്പിൾ


നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിൾ. ഇതോടെ, അടുത്ത സാമ്പത്തിക വർഷം മുതൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോണുകളുടെ കയറ്റുമതിയിൽ ആപ്പിൾ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയരും. കണക്കുകൾ പ്രകാരം, ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ആപ്പിളിന്റെ കയറ്റുമതി വിഹിതം 2.2 ബില്യൺ ഡോളറായാണ് ഉയർന്നത്. അതേസമയം, ഇക്കാലയളവിൽ 2.8 ശതമാനം വിഹിതമാണ് സാംസംഗ് കൈവരിച്ചിരിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 7 മാസങ്ങളിൽ ഇന്ത്യയിൽ നിന്നും മൊത്തം 5 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്തിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ 127 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സ്മാർട്ട്ഫോണിന് പുറമേ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കയറ്റുമതിയിലും വൻ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പ്രധാനമായും മൂന്ന് കമ്പനികളാണ് ഐഫോണുകൾ നിർമ്മിക്കുന്നത്. ഫോക്സ്കോൺ, പെഗാട്രോൺ, വിസ്ട്രോൺ എന്നിവയാണ് കമ്പനികൾ. മുൻ വർഷത്തെ കണക്കുകൾ പ്രകാരം, 2021 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ആപ്പിളിന്റെ മൊത്തം കയറ്റുമതി വിഹിതം 10 ശതമാനമായിരുന്നു. എന്നാൽ, നടപ്പു സാമ്പത്തിക വർഷത്തിൽ ഈ വിഹിതം 50 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്.

 

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed