ഐ.പി.എല്‍ ഫൈനൽ: മുംബൈയുടെ എതിരാളിയെ ഇന്നറിയാം
അബുദാബി: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. അവസാന ക്വാളിഫയറില്‍ ഡൽഹി കാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. അബുദാബിയിൽ രാത്രി 7.30നാണ് മത്സരം. അവസാന ആറ് മത്സരത്തിൽ അഞ്ചിലും തോറ്റിരുന്നു ഡൽഹി കാപിറ്റല്‍സ്. അതേസമയം തുടര്‍ച്ചയായ നാല് ജയങ്ങളുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. ആത്മവിശ്വാസം കൂടുതൽ വാര്‍ണറിനൊപ്പമെന്നാണ് വിലയിരുത്തൽ. ആദ്യ ഒന്‍പത് മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം ഉണ്ടായിരുന്ന സൺറൈസേഴ്സ് കൃത്യസമയത്ത് മികവിലേക്കുയര്‍ന്നു. പല മത്സരത്തിലും പല വിജയശിൽപ്പികള്‍. എങ്കിലും സാഹ കളിക്കുന്നില്ലെങ്കില്‍ ക്ഷീണമാകും. ഡൽഹി ബാറ്റ്സ്‌മാന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള റാഷിദ് ഖാന്‍റെ നാല് ഓവറുകള്‍ ആകും നിര്‍ണായകം.

