ഐഎസ്എൽ നവംബർ 22 മുതൽ; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ
പനാജി: ഇന്ത്യൻ സൂപ്പർലീഗ് ആദ്യമത്സരം കേരള ബ്ലാേസ്റ്റഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ. നവംബർ 20ന് ഗോവയിലെ ജിഎംസി േസ്റ്റഡിയത്തിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും തമ്മിലാണ്. വാസ്കോയിലെ തിലക് േസ്റ്റഡിയത്തിൽ 21ന് ആണ് മത്സരം നടക്കുന്നത്. എഫ്സി ഗോവ 22ന് ബംഗളൂരു എഫ്സിയെ നേരിടും. ഒഡീഷ എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിലാണ് അടുത്ത ദിവസം മത്സരം. ആദ്യ 11 റൗണ്ടുകളുടെ ഫിക്സ്ചർ ആണ് പുറത്തിറക്കിയിരിക്കുന്നത്.
