നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി

ന്യൂയോർക്ക്: ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണ്‍ ടെന്നീസിൽനിന്ന് അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി.
സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ജോക്കോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് ലൈന്‍ റഫറിയുടെ ശരീരത്തിൽ കൊണ്ടു. ഇതോടെ റഫറിമാര്‍ കൂടിയാലോചിച്ച് ജോക്കോവിച്ചിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്‌ക്കെതിരെ 5-6ന് പിന്നിട്ട്നില്‍ക്കുകയായിരുന്നു ഈ സമയം ജോക്കോവിച്ച്. കിരീടം നേടുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് ജോക്കോവിച്ചിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.