ലാ ലിഗ കിരീടം റയൽ മാഡ്രിഡിന്


മാഡ്രിഡ്: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്സലോണ ഒസാസുനയോട് തോൽക്കുകയും ചെയ്തു. 2016− 17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ് സിദാന്റെ കുട്ടികൾ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം സിദാന്റെ രണ്ടാം ലീഗ് കിരീടമാണിത്.

37 മത്സരങ്ങളിൽ നിന്ന് 86 പോയന്റോടെയാണ് റയൽ 34−ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ലാ ലിഗ കിരീടങ്ങൾ എന്ന നേട്ടവും റയലിനു തന്നെയാണ്. രണ്ടാമതുള്ള ബാഴ്സയ്ക്ക് 26 കിരീടങ്ങളാണുള്ളത്.

വിയ്യാറയലിനെതിരേ റയലിന്റെ രണ്ടു ഗോളുകളും നേടിയത് കരീം ബെൻസേമയാണ്. 29−ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ബെൻസേമ 77−ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയലിന്റെ ലീഡുയർത്തി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed