ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ രാജിവച്ചു
മെല്‍ബൺ: ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിൻ റോബർട്ട്സ് രാജിവച്ചു. കോവിഡ് പ്രതിസന്ധി മൂലം എടുത്ത തീരുമാനങ്ങളുടെ പേരിൽ കെവിൻ റോബർട്ട്സ് വലിയ വിമർശനമാണ് നേരിട്ടത്. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു രാജി.
ബോർഡിലെ ചെലവ് ചുരുക്കൽ നടപടിയാണ് റോബർട്ട്സിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 80% ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ അദ്ദേഹം തീരുമാനമെടുത്തിരുന്നു. 2018 ഒക്ടോബറിലാണ് റോബർട്ട്സ് സിഇഒ ആയി ചുമതലയേറ്റെടുത്തത്. ട്വന്‍റി 20 ലോകകപ്പിന്‍റെ സിഇഒ ആയ നിക്ക് ഹോക്ക്‌ലിക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ട്.

