വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു


ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ച് ട്രാഫിക് പോലീസുകാരൻ മരിച്ചു. ബംഗളൂരുവിൽ 59 വയസുകാരനായ എഎസ്ഐ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കർണാടക പോലീസിലെ ആദ്യ കോവിഡ് മരണമാണിത്. മരിച്ചതിനു ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇദ്ദേഹം ജോലി ചെയ്തിരുന്ന വിവി പുരം ട്രാഫിക് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവർ‌ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ രണ്ട് ദിവസത്തേക്ക് അടച്ചു. ജൂലൈ അവസാനം ജോലിയിൽനിന്നും വിരമിക്കാനിരിക്കെയാണ് പോലീസുകാരന്‍റെ മരണം. ഇദ്ദേഹം പ്രമേഹരോഗി കൂടിയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed