യൂറോപ്പ ലീഗ്: യുണൈറ്റഡിന് അല്‍ക്‌മാറിന്‍റെ ഷോക്ക്
ഹേഗ്: യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾരഹിത സമനില. ഹേഗിൽ നടന്ന മത്സരത്തിൽ ഡച്ച് ക്ലബ് AZ അൽക്മാറാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. നാല് പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ ഗ്രൂപ്പിൽ രണ്ടാമതും അൽക്മർ മൂന്നാം സ്ഥാനത്തുമാണ്. പാർട്ടിസൻ ആണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്.
മറ്റൊരു മത്സരത്തിൽ ആഴ്‌സനലിന് തകർപ്പൻ ജയം. ലണ്ടനിലെ എമിറേറ്റ്സ് േസ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ബെൽജിയം ക്ലബ് സ്റ്റാൻഡേഡ് ലീഗയെ പരാജയപ്പെടുത്തി. ആഴ്‌സനലിനായി ഗബ്രിയേൽ മാർട്ടിനേലി രണ്ട് ഗോളുകൾ നേടി. ജോ വില്ലോക്ക്, ഡാനി സെബലാസ് എന്നിവരാണ് മറ്റ് സ്‌കോറർമാർ. നിലവിൽ ആറു പോയിന്‍റുമായി ഗ്രൂപ്പിൽ ആഴ്‌സനൽ ഒന്നാമതാണ്. മൂന്ന് പോയിന്റുള്ള സ്റ്റാന്‍റേഡ് ലീഗ രണ്ടാമതും.

