ജിദ്ദ− മദീന റോഡ് താത്കാലികമായി അടച്ചിടും


ജിദ്ദ− മദീന റോഡ് നാളെ താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. വ്യാഴാഴ്ച പുലർ‍ച്ചെ 3 മുതൽ‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക. തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമർ‍ അബ്ദുൽ‍ ജബ്ബാർ‍ റോഡിനും ഇടയിലാണ് അടയ്ക്കുക. ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമാണിത്. വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ‍ ഖുറൈശ് റോഡിലേക്കുള്ള സർ‍വീസ് റോഡ് വഴിയും തെക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ‍  ഉമർ‍ അബ്ദുൽ‍ ജബ്ബാർ‍ റോഡിലേക്കുള്ള സർ‍വീസ് റോഡ് വഴിയും തിരിഞ്ഞുപോകണം.

ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നതെന്ന് നഗരസഭ അറിയിച്ചു.

article-image

kjhjk

You might also like

  • NEC

Most Viewed