സൗദിയിൽ തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ട പരിധി ഉയർത്തി

സൗദിയിൽ തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ട പരിധി ഉയർത്തി. സ്ഥാപനങ്ങളിലെ എണ്‍പത് ശതമാനം ജീവനക്കാരുടെ തൊഴിൽ കരാറുകളും ഖിവ വഴി രജിസ്റ്റർ ചെയ്യാന്‍ മന്ത്രാലയം നിർദ്ദേശം നൽകി. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. തൊഴിൽ കരാറുകളുടെ ഡിജിറ്റലൈസേഷന്‍ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിധി ഉയർത്തിയത്. സ്ഥാപനങ്ങൾ തങ്ങളുടെ എണ്‍പത് ശതമാനം ജീവനക്കാരുടെ തൊഴിൽ കരാറുകളും ഖിവ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
സെപ്തംബർ അവസാനം വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളിൽ നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. തൊഴിൽ ദാതാവിന്റെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനും, ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഒപ്പം തർക്കങ്ങളും തൊഴിൽ പ്രശ്‌നങ്ങളും ലഘൂകരിക്കുന്നതിനും തൊഴിൽ വിപണിയെ കൂടുതൽ ആകർഷകമാക്കുവാനും പദ്ധതി സഹായിക്കും.
zgdxg