സൗദിയിൽ മുന്നൂറ് കിലോയോളം ലഹരിമരുന്ന് പിടിച്ചെടുത്തു


സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായി. പിടിയിലായവരിൽ നിന്നും മുന്നൂറ് കിലോയോളം ലഹരിമരുന്ന് പിടിച്ചെടുത്തു. മയക്ക് മരുന്നിനായുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. മയക്ക് മരുന്ന് വേട്ടയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പരിശോധനയാണ് നടന്ന് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി പേർ പിടിയിലായി. 

ജിസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിലെ അതിർത്തി സേന പട്രോളിങ്ങിനിടെ 11 യെമൻ പൗരന്മാരെ മയക്കുമരുന്നുമായി പിടികൂടി. ഇവരിൽ നിന്നും 60 കിലോ ലഹരി വസ്തുക്കൾ കണ്ടെടുത്തു. കൂടാതെ ഒരു വാഹനത്തിൽ 237 കിലോ ‘ഗാത്ത്’ ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. ഹാഷിഷ് വിറ്റതിന് അസീർ മേഖലയിൽ ഒരാളെയും മെത്താംഫെറ്റാമൈൻ, ആംഫെറ്റാമൈൻ എന്നിവ വിൽപന നടത്തിയ മറ്റൊരാളെ ഖസീം പ്രവിശ്യയിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

article-image

sdtds

You might also like

  • Lulu Exchange
  • Straight Forward

Most Viewed