സൗദിയിൽ ജോലിക്കിടെ വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് കൺസഷൻ തൊഴിലാളി മരിച്ചു


ജോലിക്കിടെ വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് കൺസഷൻ തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി  സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക്  സ്വദേശി ജമാൽ സലീമാണ് ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നിയമനടപടികൾ ഐഎസിഎഫ് വെൽഫെയർ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം, ഹാഷിം മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. 

രണ്ട് മാസമായി സന്ദർശന വിസയിലെത്തിയ ഭാര്യയും മോളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരുന്നാൾ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം. മൃതദേഹം അൽഅഹസയിൽ തന്നെ മറവുചെയ്യുമെന്ന് കുടുംബങ്ങൾ അറിയിച്ചു. 

article-image

est

You might also like

  • Lulu Exchange
  • Straight Forward

Most Viewed