സൗദിയിൽ 4.8 ലക്ഷം ലഹരി ഗുളികകൾ പിടികൂടി

സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. റെഡിമെയ്ഡ് ടെക്‌സ്‌റ്റൈൽസ് ഉൽപ്പന്നങ്ങൾ നിറച്ച കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 4.8 ലക്ഷം ലഹരി ഗുളികളാണ് സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തുത്തത്. കണ്ടെയ്‌നറിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച ലഹരി വസ്തുക്കൾ ജിദ്ദ തുറമുഖത്ത് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്.
മയക്കുമരുന്ന് കടത്ത് തടയാൻ സൗദി അറേബ്യയിലെ എല്ലാ തുറമുഖങ്ങളിലും അതിർത്തി ചെക് പോസ്റ്റുകളിലും ടാക്‌സ് അതോറിറ്റി അത്യാധുനിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പരിശീലനം നേടിയ ഡോഗ് സ്‌കോഡുകളെയും വിന്യസിച്ചിട്ടുണ്ട്. നാർകോട്ടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ മയക്കുമരുന്ന കടത്തുമായി ബന്ധമുളള രണ്ടു പേരെ അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ ദമ്മാമിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതു. ഇയാളിൽ നിന്ന് 68000 ലഹരി ഗുളികകൾ പിടിച്ചെടുത്തതായും നാർകോട്ടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു.
ോൈാീ