റിയാദിൽ ഇറാൻ എംബസി വീണ്ടും പ്രവർത്തനമാരംഭിച്ചു

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം റിയാദിൽ ഇറാന്‍ എംബസി പ്രവർത്തനമാരംഭിച്ചു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ മാർച്ച് 10ന് ഇരു രാജ്യങ്ങളും ബെയ്ജിങിൽ കരാർ ഒപ്പുവച്ചിരുന്നു. സൗദിയിലെ പുതിയ ഇറാന്‍ സ്ഥാനപതിയായി നിയമിതനായ അലി റിദ ഇനായത്തിയുടെ സാന്നിധ്യത്തിൽ ആണ് ആറിന് ഇറാന്‍ എംബസി വീണ്ടും തുറന്നത്.
മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ കാലത്ത് കുവൈത്തിലെ ഇറാന്‍ അംബാസഡറായിരുന്ന അലി ഇനായത്തി നിലവിൽ ഡെപ്യൂട്ടി വിദേശ മന്ത്രിയാണ്ഇദ്ദേഹത്തെ സൗദിയിലെ പുതിയ ഇറാന്‍ സ്ഥാനപതിയായി നിയമിച്ചതായി ഇറാന്‍ ഡെയ്‌ലി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
fjugvj