എണ്ണയുൽ‍പാദനം കുറക്കാനുള്ള തീരുമാനം ഒപെക് പ്ലസ് കൂട്ടായമ ഏകകണ്ഠമായി തിരുമാനിച്ചതെന്ന് സൗദി ഊർ‍ജ്ജ മന്ത്രി


എണ്ണയുൽ‍പാദനം കുറക്കാനുള്ള തീരുമാനം ഒപെക് പ്ലസ് കൂട്ടായമ ഏകകണ്ഠമായി തിരുമാനിച്ചതെന്ന് സൗദി ഊർ‍ജ്ജ മന്ത്രി. ആദ്യമായാണ് എതിരഭിപ്രായങ്ങൾ‍ ഇല്ലാതെ തീരുമാനത്തിലെത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഒപെക് പ്ലസ് കൂട്ടായമയുടെ തീരുമാനം ക്രിയാത്മകവും എണ്ണവിപണിയുടെ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതുമാണെന്ന് സൗദി ഊർജ്ജ മന്ത്രി അബ്ദുൽ‍ അസീസ് ബിന്‍ സൽ‍മാന്‍ രാജകുമാരന്‍ പറഞ്ഞു. തീരുമാനം ഒറ്റകെട്ടായാണ് കൈകൊണ്ടത്. കൂട്ടായമയുടെ ചരിത്രത്തിൽ‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഐക്യകണ്‌ഠേന ധാരണയിലെത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർ‍ത്തു. 

ഏറ്റവും വലിയ ഉൽ‍പാദക രാഷ്ട്രമെന്ന നിലയിൽ‍ സൗദി അറേബ്യ ഒപെകിന്റെ തിരുമാനം ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു. ഇത് വഴി വിപണി സ്ഥിരമാക്കാനുള്ള മാർ‍ഗങ്ങൾ‍ തങ്ങളുടെ പക്കലുണ്ടെന്ന് തെളിയിക്കുക കൂടി ചെയ്യുമെന്നും അദ്ദഹം വ്യക്തമാക്കി. 

article-image

rtuytfu

You might also like

Most Viewed