വിദ്യാ വിജയന്മാർക്കും വീണാ വിജയന്മാർക്കും എന്തും ആകാം: ചെന്നിത്തല


എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. എന്താ നമ്മുടെ നാട്ടിൽ നടക്കുന്നത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. വിദ്യാ വിജയൻ മാർക്കും വീണാ വിജയൻ മാർക്കും എന്തും ആകാമെന്ന അവസ്ഥയാണ്. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്ഐ നേതാക്കളുണ്ട്.

തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നു. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ കഴിയും. ഗോവിന്ദൻ മാഷിന്റേത് അധ:പതനം. തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

article-image

dfgfghfghfgh

You might also like

Most Viewed