വനിതകള്‍ക്കായി ‘റെഡ് കാര്‍പറ്റ്’ പരിപാടിയുമായി ആഗോള മലയാളി സംഘടനയായ ഡബ്ല്യു.എം.സി


ആഗോള മലയാളി സംഘടനയായ ഡബ്ല്യു.എം.സിയുടെ അല്‍ കോബാര്‍ ഘടകം വനിതാ വേദി വനിതകള്‍ക്കായി റെഡ് കാര്‍പെറ്റ് പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ സൈഹത്തിലെ ഡെല്‍മന്‍ റിസോര്‍ട്ടില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ മലയാളത്തിലെ നടിയും മോഡലുമായ സാധിക വേണുഗോപാലാണ് മുഖ്യാതിഥി.

സൗന്ദര്യ മത്സരം ഉള്‍പ്പടെ വൈകിട്ട് 5 മണിവരെയുള്ള പരിപാടിയിലേക്കുള്ള പ്രവേശനം വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കേക്ക് മേക്കിംഗ്, ഈറ്റിംഗ് ചലഞ്ച്, മെഹന്തി മത്സരം,എന്നീ ഇനങ്ങളും കുട്ടികളുടെ പ്രച്ഛന്ന വേഷ മത്സരവും വനിതകള്‍ക്കും കുട്ടികള്‍ക്കുമായി കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

പ്രവശ്യയിലെ വനിതകളുടെ കരവിരുതുകള്‍ പ്രദര്‍ശ്ശിപ്പിക്കുന്നതിന് വേണ്ടി റെഡ് കാര്‍പെറ്റില്‍ വനിതകള്‍ തയ്യാറാക്കിയ ചിത്ര കരകൗശല പ്രദര്‍ശനവും ഉണ്ടാകുമെന്നും സംഘടകകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5 മണി മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സമാപന ചടങ്ങില്‍ കലാ വിരുന്നുകളും സംസ്‌കാരിക സദസും സംഘടിപ്പിക്കുമെന്നും ഡബ്ല്യു.എം.സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് ഭാരവാഹികളായ അര്‍ച്ചന അഭിഷേക്, ഹുസ്‌ന ആസിഫ്, ഷംല നജീബ് ,സോഫിയ താജു,പ്രജിത അനില്‍കുമാര്‍, അനു ദിലീപ്, രതിനാഗ, അഫീജ സിറാജ് എന്നിവര്‍ പറഞ്ഞു .

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed