സൗദി ആരോഗ്യ മന്ത്രാലയത്തില്‍ പുതിയ എമര്‍ജന്‍സി ഹോട്ട് ലൈനും ലൈഫ് – സേവിംഗ് ലൈനും

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുതിയ എമര്‍ജന്‍സി ഹോട്ട് ലൈനും ലൈഫ്-സേവിംഗ് ലൈനും ആരംഭിച്ചു. മെഡിക്കല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. 24 മണിക്കൂറും മെഡിക്കല്‍ കണ്‍സള്‍ട്ടന്റുകളിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും എത്തിച്ചേരാന്‍ എമര്‍ജന്‍സി ഹോട്ട്ലൈന്‍, ലൈഫ്-സേവിംഗ് ലൈന്‍ എന്നിവയിലൂടെ കഴിയും. ഇതിന് പുറമേ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും മെഡിക്കല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇതുപകരിക്കും. അവശ്യഘട്ടങ്ങളില്‍ കണ്‍സള്‍ട്ടേഷന്‍ ഉറപ്പാക്കാനും ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കാനും ലൈഫ്-സേവിംഗ് ലൈന്‍ രോഗികളെ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ടോക്‌സിക്കോളജി കണ്‍സള്‍ട്ടേഷനുകള്‍ ലഭ്യമാക്കുന്നതിനും അത്യാഹിത കേസുകളില്‍ സഹായിക്കുന്നതിനുമൊക്കെ എറെ സഹായകരമാണ് ഈ പദ്ധതി. ലൈഫ് – സേവിംഗ് ലൈനില്‍ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു ടീം എപ്പോഴും സജ്ജമായിരിക്കും. 24 മണിക്കൂറും കോളുകള്‍ സ്വീകരിക്കുന്നതിന്റെയും സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ചുമതല ഇവര്‍ക്കായിരിക്കും.