യുഎഇയില്‍ മൂടല്‍മഞ്ഞ് ; വിവിധ മേഖലകളിൽ റെഡ് അലേർട്ട്


യുഎഇയില്‍ ഉള്‍പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിവിധ മേഖലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പല പ്രദേശങ്ങളിലും ദൃശ്യപരത 1000 മീറ്ററില്‍ താഴെയായി കുറഞ്ഞു. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.അതേസമയം വേഗത കുറച്ച്‌ സുരക്ഷിതമായ ഡ്രൈവിംഗ് നടത്തണമെന്ന് ഡ്രൈവര്‍മാരോട് പോലീസ് നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഹെവി വാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പു നല്‍കി. മൂടല്‍മഞ്ഞുള്ള സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

You might also like

Most Viewed