സൗദി പൗരന്മാർക്ക് ഇന്ത്യയിലേയ്ക്ക് യാത്ര നിരോധിച്ചു

കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ ലിസ്റ്റ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) പരിഷ്കരിച്ചു. ഇന്ത്യ, യെമൻ, ഇന്തോനേഷ്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് പ്രവേശനം നിരോധിച്ചാണ് പുതിയ ലിസ്റ്റ് വന്നിരിക്കുന്നത്.
ഇന്ത്യ, ഇന്തോനേഷ്യ, ലബനൻ, തുർക്കി, യെമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങളെന്ന് ഡയറക്ടറേറ്റ് സൂചിപ്പിച്ചു. നേരത്തെ ഇന്ത്യ സ്വദേശികൾക്ക് യാത്ര നിരോധിച്ച ലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇടക്കാലത്ത് അത് ഒഴിവാക്കിയിരുന്നു.