വ്യാജവാർത്ത കൊടുത്ത ബഹ്റൈനിലെ ഓൺലൈൻ വെബ്സൈറ്റ് കുടുങ്ങും

രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായി വ്യാജവാർത്ത ചമച്ച ഓൺലൈൻ വെബ്സൈറ്റ് സ്ഥാപനത്തിനെതിരെ ബഹ്റൈൻ അഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമയുടെ പേരിൽ കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ പബ്ലിക്ക് പ്രൊസിക്യൂഷന് മുമ്പാകെ കേസ് കൈമാറി. ഡെൽമൺ പോസ്റ്റ് എന്ന ഓൺലൈൻ വെബ്സൈറ്റ് സ്ഥാപനമാണ് തട്ടിപ്പ് വാർത്ത ഉണ്ടാക്കിയതെന്ന് അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. തെറ്റായതും, വ്യാജമായതുമായ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷയാണ് ബഹ്റൈനിൽ നൽകി വരുന്നത്.