സൗദിയിൽ ബിനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ നടപടി

ബിനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കും. അതിനുശേഷവും ബെനാമി കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്. അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബിനാമി ബിസിനസ്. ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കും. അതിനുശേഷവും ബെനാമി കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്. അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബിനാമി ബിസിനസ്.
ഇത്തരം ബിസിനസ് നടത്തുന്ന മലയാളികളടക്കമുള്ളവരിൽ പകുതിയോളം പേരും ഇനി നിയമവിധേയ രീതിയിലേക്കു മാറിയിട്ടില്ലെന്നാണ് സൗദിയിലെ ബിസിനസ് കൺസൾട്ടന്റുമാർ പറയുന്നത്. 2013ൽ ജിദ്ദ ഇക്കണോമിക് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, ബെനാമി ബിസിനസുകളിൽ നിന്നു 63570 കോടി സൗദി റിയാൽ പത്തു വർഷത്തിനിടെ സൗദിയിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അതായത് 12 ലക്ഷം കോടിയിലേറെ രൂപ. ഈ പണമൊഴുക്ക് കണക്കിൽപെട്ടതാക്കാനും നികുതി ഈടാക്കാനുമുള്ള സൗദിയുടെ ശ്രമം നിർണായഘട്ടത്തിലേക്കു കടക്കുകയാണ്.