എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞ് നോർവേ

എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞ് നോർവേ. പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറാണ് ഇക്കാര്യം അറിയിച്ചത്. ഒരുവിധം നിയന്ത്രണങ്ങളെല്ലാം എടുത്ത് കളയുകയാണ്. കൊറോണ വൈറസ് മഹാമാരി ഇനി നമ്മുടെ ആരോഗ്യത്തിന് പ്രധാനഭീഷണിയല്ല. ഒമിക്രോൺ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും എല്ലാവരും വാക്സിനെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്നും മൂന്നടി സാമൂഹികാകലം പാലിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണവശാൽ രോഗം പിടിപെടുന്നവർ നാല് ദിവസം മാത്രമാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതെന്നാണ് പുതുക്കിയ മാർഗനിർദേശം. വാക്സിനേഷൻ സർട്ടിഫിക്കറ്റോ പരിശോധനാഫലമോ ഇല്ലാതെ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇനി നോർവേയിലേക്ക് പ്രവേശിക്കാം. എങ്കിലും മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും മാസ്ക് ഇപ്പോഴും ധരിക്കണമെന്ന നിർദേശം പിന്തുടരുന്നുണ്ട്. ഒമിക്രോൺ വ്യാപനത്തേ തുടർന്ന് 2021 ഡിസംബറിലാണ് നോർവേ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.