സൗദി അറേബ്യയില്‍ കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം

റിയാദ്: ഉപഭോക്തൃ സേവനം നല്‍കുന്നതിനുള്ള കാള്‍ സെന്റര്‍ ജോലികള്‍ സൗദി അറേബ്യയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം. ഓണ്‍ലൈനായും ഫോണ്‍ മുഖേനെയും വിവിധ കമ്പനികളുടെ ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും സേവനം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജോലികളില്‍ സൗദി യുവതിയുവാക്കളെ നിയമിക്കണമെന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടപ്പായത്.