സാമ്പത്തിക തട്ടിപ്പ്: മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി


ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് ഹർജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന് ഹർജിയിൽ പറയുന്നത്. ദിനേശിന്‍റെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തതിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണാണ് മാണി സി കാപ്പനെതിരായ ആരോപണം.

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി കേസെടുത്തിരുക്കുന്നത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed