സൗദിയിലെ വിവിധ പ്രവിശ്യകളിലെ പത്ത് പള്ളികൾ താത്കാലികമായി അടച്ചു

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിലെ പത്ത് പള്ളികൾ താത്കാലികമായി അടച്ചു. ഈ പള്ളികളിൽ ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുത്തവരിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കിഴക്കൻ പ്രവിശ്യ, ജിസാൻ, റിയാദ്, മക്ക, അസീർ, മദീന എന്നിവിടങ്ങളിലാണ് പള്ളികൾ അടച്ചത്. എന്നാൽ, ശുചീകരണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റിയാദിൽ രണ്ട് പള്ളിയും കിഴക്കൻ പ്രവിശ്യയിൽ ഒരു പള്ളിയുമടക്കം മൂന്ന് പള്ളികൾ പിന്നീട് നിസ്കാരത്തിനായി തുറന്നു നൽകിയെന്ന് അധികൃതർ വ്യക്തമാക്കി.