യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

മാന്നാർ: ആലപ്പുഴ മാന്നാറിൽ നിന്ന് സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എൻഫോഴ്‌സ്‌മെന്റിന് വിവരങ്ങൾ കൈമാറി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാന്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു.