540 ഉംറ സര്‍വീസ് കന്പനികള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി
റിയാദ്: വിസാ നിയമം പാലിക്കാത്ത 540 ഉംറ സർവീസ് കന്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. വിലക്കേർപ്പെടുത്തിയത് നിരവധി സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. തീർത്ഥാടക സേവനത്തിനാണ് സ്വദേശികൾ വിവിധ സ്ഥലങ്ങളിൽ ജേലിക്കാരായി പ്രവൃത്തിക്കാറുള്ളത്. സൗദി ദേശീയ ഹജ്, ഉംറ കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജമീൽ അൽ ഖുറൈശിയാണ് 540 ഉംറ സർവ്വീസ് കന്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. അനുവദിച്ച സമയത്തിനുള്ളിൽ കർമ്മങ്ങൾ പൂർത്തിയാക്കി ഉറ തീർത്ഥാടകർ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിരിക്കണമെന്നാണ് നിയമം. ഉംറ തീർത്ഥാടകരെ സ്വരാജ്യങ്ങളിലേക്ക് തിരികെ അയക്കേണ്ട ചുമതല ഉംറ സേവന കന്പനികളുടേതാണ്. ഉംറ തീർത്ഥാടകർ കൃത്യ സമയത്ത് തിരികെ പോയില്ലെങ്കിൽ ഉത്തരവാദിത്വം ഉംറ സേവന കന്പനികൾക്കാണ്. ഇത് നിയമ ലംഘനത്തിൽ ഉൾപ്പെടുത്തുകയും ഉംറ സർവീസ് കന്പനികൾക്ക് പിഴ ഇടുകയും കന്പനികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യാറുണ്ട്.

