കോവിഡ് വാക്‌സിൻ: ജര്‍മൻ കന്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തി

റിയാദ്: കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ജര്‍മൻ കന്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തി. സൗദി ഫാര്‍മസ്യൂട്ടിക്കൽ കന്പനിയാണ് ജര്‍മൻ ബയോഫാര്‍മസ്യൂട്ടിക്കൽ കന്പനിയായ ക്യൂര്‍വാക്കുമായാണ് ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്‌സിൻ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് നിര്‍മ്മാതാക്കൾ. കന്പനി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍റെ സൗദിയിലെ വിതരണവും അനുമതിയും നേടുന്നതിനുള്ള പ്രാഥമിക ധാരണയിലാണ് ഇരു സ്ഥാപനങ്ങളും എത്തിയത്. സൗദിക്ക് പുറമേ യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ വിതരണവകാശവും കന്പനിക്കായരിക്കും. ക്യൂര്‍വാക്കിന്‍റെ വാക്‌സിൻ രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുള്ള അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതിനാല്‍ ട്രാന്‍സ്‌പോര്‍ട്ടഷനും സ്‌റ്റോറേജും സുരക്ഷിതമായിരിക്കുമെന്നും കന്പനി അവകാശപ്പെട്ടു.