കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു

കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി രതീഷ് സുകുമാരനാണ് മരിച്ചത്. ഇരുപത്തിയഞ്ച് പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ വൈറ്റിലയിലാണ് അപകടമുണ്ടായത്. ബസ് മരത്തിലിടിച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോയ ഡീലക്സ് ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണു. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.