മറഡോണയുടെ മരണം: ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ

ഫുട്‌ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. ചികിത്സപ്പിഴവ് ആരോപണമുയർന്നതോടെ പിതാവിന് എന്തു ചികിത്സയാണ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നു മറഡോണയുടെ മക്കളായ ഡെല്‍മയും ഗിയാന്നിനയും ആവശ്യപ്പെട്ടിരുന്നു. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ (60) ഹൃദയാഘാതത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു മരിച്ചത്.