സൽമാൻ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമെന്ന് റോയൽ‍ കോർട്ട്


റിയാദ്: സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമെന്ന് റോയൽ കോർട്ട് അറിയിച്ചു. റിയാദിലെ കിങ് ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് വ്യാഴാഴ്ച പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ലാപ്രോസ്‍കോപിക് ശസ്ത്രക്രിയക്ക് സൽമാൻ രാജാവിനെ വിധേയനാക്കിയത്.

ചികിത്സാ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ‍ സംഘത്തിന്റെ നിർദ്‍ദേശപ്രകാരം അദ്ദേഹം കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed