കൊവിഡ് 19: സൗദി അറേബ്യയിൽ 82 ശതമാനം പേരും രോഗമുക്തരായി
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 രോഗമുക്തി നിരക്ക് 82 ശതമാനമായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിലെ 82 ശതമാനവും സുഖം പ്രാപിച്ചു. ആകെ 260394 രോഗികളിൽ 213490 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44269 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ 2170 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.


