ജനാദ്രിയ്യ ഉത്സവം ഈ വർഷമില്ലെന്ന് സൗദി സാംസ്കാരിക മന്ത്രാലയം
റിയാദ്: സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃക ഉത്സവമായ ജനാദ്രിയ്യ ഉത്സവം മാറ്റിവെച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഉത്സവം മാറ്റിവെച്ചത്. ജനാദ്രിയ്യ ഉത്സവം പോലെയുള്ള സൗദിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഒരു ജനപ്രിയ ഉത്സവത്തിൽ വലിയ ആൾകൂട്ടം സംഘടിച്ചേക്കാവുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് അടുത്ത വർഷത്തേക്ക് മാറ്റിയതെന്ന് സൗദി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. അടുത്തവർഷം ആദ്യ പാദത്തിലേക്കാണ് ഉത്സവം നീട്ടിവെച്ചത്.
ഉത്സവത്തിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യപരമായ സുരക്ഷയ്ക്കും, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്സവം മാറ്റിവെച്ചത്.

