കോവിഡ് ബാധിച്ച മലയാളി യുവാവിനെ കാണാതായി

റിയാദ്: കോവിഡ് സ്ഥിരീകരിച്ച മലയാളി യുവാവിനെ റിയാദിൽ കാണാതായി. കരുനാഗപ്പള്ളി കല്ലേലി ഭാഗം പുതുവീട്ടിൽ താജുദ്ദീൻ അഹമ്മദ് കുഞ്ഞിനെയാണ് റിയാദിൽനിന്ന് കാണാതായത്.
രോഗം സ്ഥിരീകരിച്ച ശേഷം ഹോട്ടലിലേക്കു താമസം മാറിയ താജുദ്ദീൻ വസ്ത്രം അവിടെ ഉപേക്ഷിച്ച് പിറ്റേ ദിവസം പോയെന്നാണ് സൂചന. 2 ആഴ്ചയായിട്ടും കണ്ടെത്താനായില്ല.