നാലു മരണം കൂടി; സൗദിയിൽ 7142 കോവിഡ് ബാധിതർ

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ നാലു പേർകൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണം 87 ആയി. രോഗബാധ 7,142ൽ എത്തി. 990 പേർക്ക് ഇതുവരെ അസുഖം ഭേദമായി. 762 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 195 പേർക്ക് ജിദ്ദയിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. മദീന (91), റിയാദ് (84), മക്ക (58), ദമ്മാം (38), തായിഫ് (13), ഖത്തീഫ് (05), ജുബൈൽ (04), ജിസാൻ (03), രാസ്തനൂറാ (03), അൽഖുവയ്യ (02), യാമ്പു (03), അബഹ (02), അൽ വുയ്യ (02), അൽ ലൈത്ത് (02), അൽതുവ്വൽ (02), അൽഖുറയ്യാത്ത് (02), ദഹ്റാൻ, ഹൊഫൂഫ്, ബുറൈദ, ഖമീസ്, ഉനൈസ്, ഖുലൈസ്, ഖോബാർ, അദം, അൽജഫർ എന്നിവിടങ്ങളിൽ ഒന്നു വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗനില.
പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ ദമാമിലെ അൽ അഥീർ ജില്ല പൂർണമായും അടച്ചിട്ട് 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തി.