മാസ്കുകൾ കുവൈത്തിൽ തന്നെ നിർമ്മിക്കും


കുവൈത്ത് സിറ്റി: മാസ്കുകൾ കുവൈത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുവാൻ ആവശ്യമായ യന്ത്രങ്ങൾ അടുത്ത ദിവസങ്ങളിൽ രാജ്യത്തെത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ജനറൽ അബ്ദുൾകരിം താക്കി അറിയിച്ചു. പുതിയ യന്ത്രങ്ങൾ എത്തുന്നതോടെ ഒരു ദിനം 300,000 ഫേസ് മാസ്കുകൾ നിർമ്മിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ മെഡിക്കൽ ഫെയ്സ്മാസ്കുകളുടെ നിർമ്മാണം ആരംഭിക്കാൻ അതോറിറ്റി നിരവധി പ്ലാന്‍റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. 

പ്രാദേശിക വിപണിയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും പേഴ്സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ (പിപിഇ) പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കാൻ രാജ്യത്തിനകത്ത് തന്നെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed