മദീനയിൽ അനിശ്ചിതകാല കർഫ്യൂ

മദീന: കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ മദീനയിലെ ചില ഭാഗങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏർപ്പെടുത്തി. അല്‍ ഷുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖുദ്‌റ എന്നിവിടങ്ങളിലാണ് കർഫ്യൂ ശക്തമാക്കിയത്. ഈ ഭാഗങ്ങളിലുള്ളവർ വീടുകളില്‍ നിന്ന് പുറത്തിറങ്ങാൻ പാടില്ല.
ഭക്ഷണ വിതരണം മാനവ ശേഷി മന്ത്രാലയവും ചികിത്സ സൗകര്യങ്ങള്‍ ആരോഗ്യമന്ത്രാലയവും ഏറ്റെടുത്തു നിർവഹിക്കും. മദീന ഗവര്‍ണറേറ്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മൊബൈൽ ആപ്ലിക്കേഷനുകള്‍ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിക്കും. ജനങ്ങളുടെ ആവശ്യം നിരീക്ഷിക്കാൻ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.