പുണ്യസ്ഥലങ്ങളില്‍ പുതിയ കശാപ്പുശാലകള്‍ നിര്‍മ്മിക്കും


മക്ക : സൗദി അറേബ്യക്കകത്ത് നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ദ്ധനവ് കണക്കിലെടുത്ത് കൂടുതല്‍ കാലികളെ ബലിയര്‍പ്പിക്കാന്‍ സാധിക്കുന്നതിനായി പുണ്യസ്ഥലങ്ങളില്‍ പുതിയ കശാപ്പ് ശാലകള്‍ നിര്‍മ്മിക്കുമെന്ന് ബലിമാസം പ്രയോജനപ്പെടുന്നതിനായുള്ള സൗദി ഗവണ്‍മെന്റ് പദ്ധതിയായ അദാഹിയുടെ ഉപദേശകന്‍ വലീദ് ഫഖീഹ വെളിപ്പെടുത്തി. 
 
ഇത് പ്രകാരം അന്പത് ലക്ഷം കാലികളെ ബലിയറുക്കുന്നതിന് ശേഷിയുള്ള കശാപ്പുശാലകളാണ് നിര്‍മ്മിക്കുക. ഇപ്പോഴത്തെ കശാപ്പുശാലകളുടെ ശേഷി പത്ത് ലക്ഷം കാലികളാണ്. ബലിമൃഗങ്ങളുടെ മുഴവന്‍ അവശിഷ്ടവും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ പുതിയ പദ്ധതി നടപ്പാക്കുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed