തൊഴില്‍ കരാറുകള്‍ ഓണ്‍ലൈന്‍ മുഖേനയായിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം


റിയാദ് : സൗദിയിലെ വിദേശികളുമായി തൊഴിലാളികളുടെ തൊഴില്‍ കരാര്‍, കടലാസ് രേഖകള്‍ക്ക് പകരം ഓണ്‍ലൈന്‍ മുഖേന തയ്യാറാക്കിയിരിക്കണമെന്ന്‌ സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. രേഖകളില്‍ തിരിമറി നടത്തി ഇരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ മേഖല പ്രശ്ന രഹിതമാക്കുകയും വിപുലപ്പെടുത്തുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നല്ല ബന്ധം നില നിറുത്തുന്നതിനു പദ്ധതി സഹായകമാവും.തൊഴില്‍ കരാറുകള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലേയ്ക്ക്‌ മാറ്റുന്നതിന്‌ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമയ പരിധി നല്‍കിയിട്ടുണ്ട്. 

500 മുതല്‍ 2999 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് 29-10-2019 മുതല്‍ക്കാണ് നിയമം ബാധകമാവുക. 50 മുതല്‍ 499 വരെയുള്ള സ്ഥാപനങ്ങള്‍ 26-01-2020 മുതല്‍ക്കാണ് നടപ്പാക്കേണ്ടത്. ഒന്നു മുതല്‍ 49 വരെയുള്ള സ്ഥാപനങ്ങള്‍ 23-04-2020 മുതല്‍ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനാക്കണം . തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാറുള്ളത് തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കിയാണന്നിരിക്കെ നിയമം അതീവ പ്രാധാന്യമുള്ളതാണന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed