ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണം


റിയാദ്: ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. ദുല്‍ഖഅദ് 29 വ്യാഴം(01-08-2019) സൂര്യാസ്തമയത്തോടെയാണ് മാസപ്പിറവി തിരീക്ഷിക്കേണ്ടത്. നഗ്ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണങ്ങള്‍ കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാം.  മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷികള്‍ മുഖേന തൊട്ടടുത്ത കോടതികളില്‍ വിവരമറിയിക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed