ഖത്തറില്‍ ഇന്ധന വില പുതുക്കി


ദോഹ: ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച്‌ ഖത്തര്‍ പെട്രോളിയം. പെട്രോള്‍, ഡീസല്‍ വിലയില്‍ 5 മുതല്‍ 15 ദിര്‍ഹം വരെ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ലീറ്ററിന് 1.80 റിയാലാണ് പുതിയ വില. 10 ദിര്‍ഹമാണ് വര്‍ദ്ധിച്ചത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 1.90 റിയാലാണ് പുതുക്കിയ നിരക്ക്. ജൂലൈയിലിത് 1.75 റിയാല്‍ ആയിരുന്നു. ഡീസലിന് 1.90 റിയാലാണ് പുതിയ നിരക്ക്. 5 ദിര്‍ഹമാണ് വര്‍ദ്ധിച്ചത്.ജൂലൈയില്‍ പെട്രോള്‍ വിലയില്‍ 25 ദിര്‍ഹം വരെ കുറവ് വരുത്തിയിരുന്നപ്പോള്‍ മേയില്‍ 15 ദിര്‍ഹത്തോളം വില വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ മേയിലെ വില തന്നെയായിരുന്നു ഈടാക്കിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed