തന്ത്രപ്രധാന വിവരങ്ങളുടെ സംരക്ഷണം: സൗദിയും ഫ്രാൻസും കരാറിൽ ഒപ്പുവെച്ചു

റിയാദ് : തന്ത്രപ്രധാന വിവരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച കരാറിൽ സൗദിയും ഫ്രാൻസും ഒപ്പു വെച്ചു. സൗദി കിരീടാവകാശിയും ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ളോറൻസ് ബാർലിയും തമ്മിലാണ് കരാർ ഒപ്പു വെച്ചത്. സൗദി സന്ദർശനത്തിന് എത്തിയതാണ് ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ളോറൻസ് ബാർലി. ജിദ്ദയിലെത്തിയ ഇവർ സൽമാൻ രാജാവുമായി കൊട്ടാരത്തിൽ ചർച്ച നടത്തി. യോഗത്തിൽ സൗദി ഫ്രഞ്ച് പ്രതിരോധ രംഗത്തെ പ്രമുഖരും പങ്കാളികളായി.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി. ഇതിന് ശേഷം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ഫ്ളോറൻസ് ചർച്ച നടത്തി. പ്രതിരോധ മേഖലയിലേയും അറബ് മേഖലയിലേയും വിവിധ വിഷയങ്ങളും ഇരുവരുടേയും ചർച്ചയിൽ വന്നു. ഇരു രാജ്യങ്ങളും ഏതെങ്കിലും ഘട്ടത്തിൽ കൈമാറുന്ന തന്ത്രപ്രധാന വിവരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച കരാറിൽ ഒപ്പു വെച്ചു.